അൽ ഹുസ്ന ഷീ അക്കാദമിയിൽ
നൂറെ ആലം സ്നേഹ സദസ്സ് 26ന്

ഉളിയത്തടുക്ക: ലോക പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) യുടെ ജന്മദിനത്തിന്റ ഭാഗമായി ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമി സ്റ്റുഡന്റസ് കൗൺസിൽ സംഘടിപ്പിക്കുന്ന ” നൂറെ ആലം സനേഹ സദസ്സ് ” ഈ മാസം 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അൽ ഹുസ്ന കോൺഫറൻസ് ഹാളിൽ നടക്കും.
ക്യാമ്പയിന്റെ ഭാഗമായി ഗ്രാൻഡ് മൗലിദ് സദസ്സ് സനേഹ പ്രഭാഷണം ക്വിസ് പ്രോഗ്രാം പ്രകീർത്തന സദസ്സ് സ്വലാത്ത് സമർപ്പണം മാഗസിൻ പ്രകാശനം അസ്മാഉൽ ഹുസ്ന മജ്ലിസ് സമാപന സംഗമം
സ്നേഹ വിരുന്ന് എന്നിവ നടക്കും.
പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്സനി സ്വാഗതം ആശംസിക്കും
സയ്യിദ് ഹംസ തങ്ങൾ അരിഫാഈ പ്രാരംഭ പ്രാർത്ഥന നടത്തും കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് അലവി അൽ ഐദറൂസി അദ്ധ്യക്ഷം വഹിക്കും പ്രഫസർ ഇബ്രാഹിം സഖാഫി അമുഖ പ്രസംഗവും ഡയറക്ടർ മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് സനേഹ പ്രഭാഷണവും നടത്തും പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് അൽ ഹാഫിള് അസ്ഹർ അൽബുഖാരി സമാപന പ്രകീർത്തന സദസിന് നേതൃത്വം നൽകും.
അബ്ദുൽ ഖാദിർ സഅദി പെരിയടുക്ക ഷംസുൽ ഹുദാ നൂരി
ഇത്തിഹാദ് മുഹമ്മദ് ഹാജി മൻസൂർ മൗലവി നെല്ലിക്കുന്ന് എ.എം മഹ്മൂദ് മുട്ടത്തൊടി കെ.കെ അബ്ദുൽ ഖാദിർ പയോട്ട
ശാഫി പട്ല മഹ്മൂദ് ഹനീഫി അബ്ദുൽ അസീസ് മുട്ടത്തോടി അഹ്മദ് ചെട്ടുംകുഴി സംബന്ധിക്കും
💐💐💐💐