മുന്നാക്ക വിഭവങ്ങൾക്ക് സർക്കാർ ജോലികളിൽ സംവരണം :
വിജ്ഞാപനം പുറത്തിറങ്ങി.

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്ന ഗസറ്റ് വിജ്ഞാപനമാണ് പുറത്തിറക്കിയത്.
ഇനി മുതലുള്ള എല്ലാ പിഎസ്സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്. പൊതു വിഭാഗത്തില്‍ നിന്നായിരിക്കും മുന്നാക്ക സമുദായക്കാര്‍ക്ക് പത്ത് ശതമാനം സംവരണം. അതിനാല്‍ തന്നെ മറ്റ് സംവരണ വിഭാഗങ്ങളെ അത് ബാധിക്കില്ല. നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കായിരിക്കും സംവരണം.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കകാര്‍ക്ക് പത്തം ശതമാനം സംവരണം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് ഇത് നടപ്പിലായിരുന്നില്ല.

