KSDLIVENEWS

Real news for everyone

സിറ്റിഗ്യാസ് പദ്ധതി കുഴൽ സ്ഥാപിക്കൽ തുടങ്ങി ; തുടക്കം അജാനൂരിലും കാഞ്ഞങ്ങാടും

SHARE THIS ON

വെള്ളിക്കോത്ത്: ഗാർഹിക ഉപഭോക്താക്കൾക്ക് കുഴലിലൂടെ പാചകവാതകമെത്തിക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങി. കോട്ടപ്പാറ ടെർമിനലിൽനിന്ന് അജാനൂർ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും പ്രദേശങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ പാചകവാതകം എത്തിക്കുക.

വാഹനങ്ങളിൽ പാചകവാതകം നിറയ്ക്കാനുള്ള പമ്പുകളിലേക്കും കണക്ഷൻ നൽകും. അതിനായി മൂലക്കണ്ടം-മഡിയൻ റോഡിൽ പ്രധാന കുഴൽ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മഡിയൻ കവലയിൽനിന്ന് ചിത്താരി ഭാഗത്തേക്കും കാഞ്ഞങ്ങാട് ഭാഗത്തേക്കും പൈപ്പ് ലൈനുകൾ വഴി തിരിച്ചുവിടും. വെള്ളിക്കോത്ത് കാരക്കുഴി ഭാഗത്താണ് ഇപ്പോൾ പൈപ്പ് സ്ഥാപിച്ചുവരുന്നത്. പ്രധാന പൈപ്പ് ലൈനിൽനിന്ന് വലുപ്പം കുറഞ്ഞ പൈപ്പുകളിലൂടെയാണ് വീടുകളിലേക്ക് പാചകവാതകമെത്തിക്കുക.

മൂലക്കണ്ടം-മഡിയൻ റോഡിൽ റോഡിൽ അടുത്തുതന്നെ നവീകരണം നടക്കുന്നതിനാലാണ് ഈ മേഖലയിൽ ആദ്യഘട്ടത്തിൽ പണി തുടങ്ങാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. റോഡ് പണിക്കു മുൻപായി കുഴലിടൽ പൂർത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!