KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകും ; അന്തിമ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം തുറക്കാനാവുമോ എന്നതാണ് പരിഗണനയിലുള്ളത്.

നേരത്തെ സ്കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ വിദഗ്ധ സമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒക്ടോബര്‍ 15 മുതല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കേണ്ടെന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. സ്കൂള്‍ തുറന്നാല്‍ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിര്‍ദ്ദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാര്‍ത്ഥികളെ എത്തിക്കുകയും തുടര്‍ന്ന് സാഹചര്യം അനുകൂലമാകുമ്ബോള്‍ ഷിഫ്റ്റ് സമ്ബ്രദായത്തില്‍ ക്ലാസുകള്‍ നടത്തുക എന്നതുമാണ് നിലവില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!