KSDLIVENEWS

Real news for everyone

യുപി സർക്കാരിന് തിരിച്ചടി ; ലൗ ജിഹാദ് നിയമ നിർമ്മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി .

SHARE THIS ON

ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ലവ് ജിഹാദ് നിയമ നിര്‍മ്മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. വ്യക്തികളുടെ അവകാശത്തിനു മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും മതപരിവര്‍ത്തനത്തിന് എതിരായ നിയമ നിര്‍മ്മാണം ശരിയല്ലെന്നും കോടതി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിന് മാത്രമായുള്ള മതപരിവ൪ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളി ആരെന്ന് തീരുമാനിക്കാനും ഒന്നിച്ച്‌ ജീവിക്കാനും അവകാശമുണ്ടെന്ന് കോടതി പ്രസ്​താവിച്ചു.

ഉത്തര്‍പ്രദേശിനു പുറമെ ബിജെപി ഭരണത്തിലുള്ള കര്‍ണാടക, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലവ് ജിഹാദ്​ നിയമനിര്‍മാണത്തിലൂടെ നിരോധിക്കുമെന്ന്​ പ്രഖ്യപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!