KSDLIVENEWS

Real news for everyone

അല്പം ആശ്വാസം ; രാജ്യത്ത് പുതുതായി 37,975 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് ; 480 മരണം ;

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പുതുതായി 37,975 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് ബാധിതരായി ചികില്‍സയിലുള്ളവര്‍ 4,38,667 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 86,04,955 ആയി.

ഇന്നലെ മാത്രം 480 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,34,218 ആയി ഉയര്‍ന്നു.

ഇന്നലെ 37,975 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 91,77,841 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!