KSDLIVENEWS

Real news for everyone

ഷേണി പുഴയില്‍ കാണാതായ ഉപ്പള സ്വദേശി ഇംതിയാസിന്റെ മൃതദേഹം കണ്ടെത്തി

SHARE THIS ON

ഉപ്പള: കഴിഞ്ഞ ദിവസം ബദിയടുക്ക മണിയംപാറ ഷേണി പുഴയില്‍ മുങ്ങി കാണാതായ ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി ഇമ്ത്തിയാസിന്റെ മൃതദേഹം കണ്ടെത്തി.

ഇച്ചിലങ്കോട്, ഷിറിയ, ഉളുവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു ശ്രമം. ഇന്ന് രാവിലെ മണിയമ്പാറ പുഴയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതാവുന്ന ദിവസം ഇദ്ദേഹത്തെ തേടി ബൈക്കില്‍ രണ്ട് പേര് അവിടെയെത്തുകയും, ഇയാളോട് രൂക്ഷമായി സംസാരിക്കുകയും ചെയ്തത് ആരാണെന്നു അന്വേഷിക്കണമെന്നും, ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നും ഹിദായത്ത് നഗര്‍ എച്ച് എന്‍ ക്ലബ്ബും, നാട്ടുകാരും ആവശ്യപ്പെടുന്നു. വിശദ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!