KSDLIVENEWS

Real news for everyone

യുഎഇയിൽ 683 പേർ രോഗമുക്തി നേടി; 1310 പേർക്ക് കൂടി കോവിഡ്, അഞ്ച് മരണം.

SHARE THIS ON

അബുദാബി • കോവിഡ് 19 ബാധിതരായ അഞ്ചു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ മരിച്ചതായും ഇതോടെ ആകെ മരണം 559 ആയതായും ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . പുതുതായി 1310 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . 683 പേർ രോഗമുക്തി നേടിയതായും അധികൃതർ പറഞ്ഞു . ആകെ രോഗികൾ : 161,365 . രോഗമുക്തി നേടിയവർ : 1,50,261 . ചികിത്സയിൽ ഉള്ളത് : 10,545 .അബുദാബിയിലെ നൂറുകണക്കിന് സ്കൂൾ ബസുകളിൽ കോവിഡ് പരിശോധന . കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ദി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ അറിയിച്ചു . ഏതാണ്ട് 1,500 സ്കൂൾ ബസുകളാണ് തലസ്ഥാന എമിറേറ്റിലുള്ളത് . പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂൾ ബസുകൾക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു . യുഎഇയിൽ കോവിഡ് പരിശോധനകൾ 16 ദശലക്ഷം യുഎഇയിൽ പുതുതായി 100,011 കോവിഡ് പരിശോധനകൾ നടത്തിയതോടെ യുഎഇയിൽ ആകെ കോവിഡ് പരിശോധന 16 ദശലക്ഷമായി . കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചു . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വിവിധ എമിറേറ്റുകളിൽ പരിശോധന കർശനമായി തുടരുന്നു . എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം . സാമൂഹിക അകലം പാലിക്കണം . ഇല്ലെങ്കിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് അധികൃതർ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!