ബിഷ്ത് തരാമോ? 8.26 കോടി തരാം; മെസ്സിയോട് ഒമാൻ പാർലമെന്റംഗം

അഹമദ് അൽ ബർവാനി. മെസിയെ അണിയിച്ച ബിഷ്ത് ഒമാനിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഹമദ് അൽ ബർവാനിയുടെ ട്വീറ്റ്.
‘ഒരുപക്ഷെ, ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല. അതെനിക്ക് തരൂ. ഒരു മില്യൺ ഡോളർ തരാം. നിത്യസ്മാരകമായി സൂക്ഷിക്കാം’ അഹമദ് അൽ ബർവാനി ട്വീറ്റ്ചെയ്തു. കൂടുതൽ തുക ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാനും തയ്യാറെന്ന് അദ്ദേഹം പറഞ്ഞതായി ദി നാഷണൽ റിപ്പോർട്ട് ചെയ്തു.
പരമ്പരാഗതമായി അറബികൾ ധരിക്കുന്ന ഒരു മേൽവസ്ത്രമാണിത്. രാജകുടുംബങ്ങളും മതപണ്ഡിതരും രാഷ്ട്രീയനേതാക്കളും സമ്പന്നരുമെല്ലാമാണ് ബിഷ്ത് ധരിക്കാറുള്ളത്. രാജപ്രൗഢിയുടെ വസ്ത്രമാണിത്. സൗദി, ഖത്തർ, യു.എ.ഇ., കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഇറാഖ് തുടങ്ങിയ അറേബ്യൻ രാജ്യങ്ങളിലെല്ലാം ഈ വേഷം ധരിക്കുന്നവരുണ്ട്. ആഘോഷവേളകളിലാണ് അറബ്നാട്ടിലെ സാധാരണക്കാർ ബിഷ്ത് കൂടുതലായി ഉപയോഗിക്കുന്നത്.

