KSDLIVENEWS

Real news for everyone

പരിഭ്രാന്തി പരത്തി സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്; ജീവനക്കാർ അടിച്ചു കൊന്നു

SHARE THIS ON

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും പാമ്പിനെ കണ്ടത് ജീവനക്കാരെ പരിഭ്രാന്തിയിലാക്കി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലാണ് രാവിലെ പത്തു മണിക്കു ശേഷം പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ ഇതിനെ അടിച്ചു കൊന്നു.

പഴയ നിയമസഭാ മന്ദിരത്തിനു തൊട്ടുപിന്നിലുള്ള ഓഫിസ് കെട്ടിടത്തിലാണ് പാമ്പ് കയറിക്കൂടിയത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജല വിഭവ വകുപ്പ് ഓഫിസും ഇതിനു സമീപത്താണ്. അന്ന് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!