വൈദ്യുതി ആഘാതമേറ്റ് ഹിബാഹ് മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു , കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ.നീതി ആവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി

വൈദ്യുത് ആഘാതമേറ്റ് ഹിബാഹ് മരിച്ചിട്ട് ഒരു മാസം കഴിഞ്ഞു, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ.
നീതി ആവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി
കാസർകോട്: 2020 ഡിസംബർ 26 ന് അണങ്കൂരിെലെ സാമൂഹിക പ്രവർത്തക താഹിറ ബാനുവിന്റെ കളിക്കാനായിറങ്ങിയ മകൻ മുഹമ്മദ് ഹിബാദ് ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ പോലീസ് അധികൃതരും, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്മാരും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി ജില്ലാ ജില്ലാ ജനകീയ ഭാരാവാഹികളായ സൈഫുദ്ദീൻ കെ മാക്കോട്, ഹാരീസ് ബന്നു, ഉബൈദുള്ള കടവത്ത് എന്നിവർ ആരോപിച്ചു.
കെട്ടിടത്തിന് വെളിയിൽ അനധികൃതമായി ഇരുമ്പ് പാകി നിർമ്മിച്ച തൂണിൽ നിന്നും ഒളിച്ച് കളിക്കുകയായിരുന്ന കുട്ടിക്ക് ഷോക്കേൽക്കുകയും തത്സമയം തന്നെ മരണപ്പെടുകയും ചെയ്തിട്ടും, അനധികൃതമായി നിർമ്മിച്ച ഭാഗങ്ങളിൽ കുട്ടിയുടെ മരണത്തിന് ശേഷം ഇരുമ്പ് നെറ്റ് കെട്ടി സുരക്ഷിതമാക്കുകയും, ചെയ്യാൻ അനുവദിക്കുക വഴി അനധികൃത നിർമ്മാണത്തിന് അനുമതി നൽകുകയാണ് ബന്ധപ്പെട്ട അധികൃതർ ചെയ്തിരിക്കുന്നതെന്നും, കടയുടമക്കും, വൈദ്യുതി ബോർഡിനും ഈ മരണത്തിന് ഉത്തരം പറയേണ്ടി വരുമെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി കൈകൊണ്ടില്ലെങ്കിൽ ജനകീയ നീതി വേദി നിയമപരമായി നേരിടുമെന്നും ഭാരാവാഹികൾ അറിയിച്ചു.

