KSDLIVENEWS

Real news for everyone

നിയമപരമായി നടത്തിയ പോരാട്ടത്തിൻ്റ വിജയം എൻ വൈ എൽ
എരിയാൽ കൊല്ലമ്മ വയലിൽ തോടും തണ്ണീർതടവും നികത്തി ഭൂമാഫിയകൾ നടത്തിയ അനധികൃത കയേറ്റം പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും സംയുക്തമായി പൊളിച്ച് നീക്കാൻ തഹസിൽദാരുടെ ഉത്തരവ്

SHARE THIS ON

മൊഗ്രാൽപുത്തൂർ: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പത്താം വാർഡ് എരിയാൽ പാലത്തിൽ പടിഞ്ഞാറ് വശം കൊല്ലമ്മവയലിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തോടും തണ്ണീർതടവും നികത്തി ഭൂമാഫിയകൾ നടത്തിയ അനധികൃത കയ്യേറ്റം മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറിയുടെയും കുഡുലു വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ പൊളിച്ച് നീക്കാൻ കാസർകോട് തഹസിൽദാൽ ഉത്തരവിട്ടു

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തോട് നവീകരണത്തിൻ്റെ പേര് പറഞ്ഞ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭരണസമിതി എസ്റ്റിമേറ്റ് തയ്യാറാക്കുകയും 495000 വകയിരുത്തി തോടിന് നടുവത്തായി കരിങ്കൽ ഭിത്തി പണിയുകയും തോടിന് ഒരു വഷത്ത് മണ്ണിട്ട് കയ്യേറ്റം നടത്തുകയുമാണ് ചെയ്തത്
ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും കൂട്ട് ചേർന്ന് നടത്തിയ വൻ അഴിമതിയാണ് മറനീക്കി ഇതോടെ പുറത്ത് വന്നത്
മൊഗ്രാൽപുത്തൂർ പഞ്ചായത്തിൻ്റെ വിവിധ മേഘലകളിലായി ഗ്രാമീണറോഡുകൾ തകർന്നടിഞ്ഞ് കാൽനട പോലും അസാധ്യമായ സമയത്ത് തകർന്നടിഞ്ഞ റോഡുകളെന്നും നന്നാക്കാതെ പഞ്ചായത്ത് ഭരണസമിതി ഇതുപോലുള്ള പകൽ കൊള്ളയ്ക്ക് കൂട്ടുനിന്നത് പൊതുജനങ്ങളോട് കാണിച്ച വഞ്ചനാപരമായ നയമാണ്

പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിനും തോടും തണ്ണീർ തടവും നികത്തിയതിനും വിജിലൻസിനും പരിസ്ഥിതിവകുപ്പിനും പരാതി നൽകി ഭരണഘടനാ ലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടി ഏതറ്റം വരെ പോകുമെന്നും നാഷണൽ യൂത്ത് ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാദിക്ക് കടപ്പുറവും ജനറൽ സെക്രട്ടറി നൗഷാദ് ബളളീറും Ksdlive ന്യൂസിനോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!