KSDLIVENEWS

Real news for everyone

കോവിഡ് യാത്ര നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കില്ലെന്ന് ബൈഡൻ

SHARE THIS ON

വാഷിങ്​ടണ്‍: അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന .യു.കെ, അയര്‍ലന്‍ഡ്​ തുടങ്ങിയ 26 യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബൈഡന്‍ ​ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

അതെ സമയം ഈ പട്ടികയിലേക്ക്​ ദക്ഷിണാഫ്രിക്കയെ കൂടി ചേര്‍ത്തേക്കും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് യു.എസില്‍ പടരുന്നത്​ തടയാനാണ്​ ബൈഡന്‍റെ ​നീക്കം. എന്നാല്‍ നേരത്തെ രാജ്യത്ത് യാത്ര നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കുമെന്ന്​ ഡോണള്‍ഡ്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

ബൈഡന്‍ പ്രസിഡന്റ് പദവിയിലേക്ക് സ്ഥാനാരോഹണം നടത്തുന്നതിന് ​ രണ്ട്​ ദിവസം മുമ്ബാണ്​ യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന സൂചന ട്രംപ്​ നല്‍കിയത്​.

കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്​ രാജ്യത്ത്​ പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു ട്രംപ് വാഗ്ദാനം ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!