KSDLIVENEWS

Real news for everyone

സുരക്ഷിത നഗരങ്ങളിൽ വീണ്ടും ഒന്നാമതായി അബുദാബി

SHARE THIS ON

അബുദാബി∙ സുരക്ഷിതവും കുറ്റകൃത്യങ്ങൾ കുറഞ്ഞതുമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ലോകത്തിന്റെ നെറുകിൽ. തുടർച്ചയായി അഞ്ചാം തവണയാണ് ഈ പദവി നിലനിർത്തുന്നത്. ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ ഗൾഫിൽനിന്ന് ഷാർജ, ദുബായ്, ദോഹ, മസ്കത്ത് എന്നീ നഗരങ്ങളും ഇടംപിടിച്ചു. ഡേറ്റ ക്രൗഡ് സോഴ്സിങ് വെബ്സൈറ്റായ നമ്പ്യോ 431 ലോകനഗരങ്ങളിൽ നടത്തിയ ജീവിതഗുണനിലവാര സൂചികയിലാണ് അബുദാബി 88.46 പോയിന്റുനേടി ഒന്നാമതെത്തിയത്. ഷാർജ (83.59) ആറാമതും ദുബായ് (83.59) ഏഴാം സ്ഥാനത്തുമെത്തി.

മദീന ആരോഗ്യ നഗരം

മദീന∙ ലോകത്തെ മികച്ച ആരോഗ്യ നഗരമായി മദീനയെ തിരഞ്ഞെടുത്തു. ആഗോള നിലവാര ആരോഗ്യ മാനദണ്ഡങ്ങളാണ് പ്രവാചക നഗരിയെ ലോകോത്തരമാക്കിയതെന്നു മദീനയിലെത്തിയ ലോകാരോഗ്യ സംഘടനാ സംഘം സാക്ഷ്യപ്പെടുത്തി. 20 ലക്ഷത്തിലേറെ ജനങ്ങൾ താമസിക്കുന്ന ഒരു നഗരം ഈ നേട്ടത്തിലെത്തുന്നത് ആദ്യമാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!