KSDLIVENEWS

Real news for everyone

കോവിഡ്: സൗദിയിൽ ഇന്ന് പുതുതായി 213 പേർക്ക് രോഗം സ്ഥിരീകരിച്ചു; 198 പേർക്ക് മുക്തി ; മൂന്ന് മരണം

SHARE THIS ON

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 213 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 198 പേർ സുഖം
പ്രാപിച്ചു.  ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,66,584ഉം രോഗമുക്തരുടെ എണ്ണം 3,58,137 ഉം ആയി. ആകെ മരണസംഖ്യ  6355 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2092 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 333 ആയി.  ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക്  97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 75,  കിഴക്കൻ പ്രവിശ്യ 50, മക്ക 38, നജ്റാൻ 12, വടക്കൻ അതിർത്തി മേഖല 10, ഖസീം 6, മദീന 6, അസീർ 6, ഹാഇൽ 3, അൽബാഹ 2, തബൂക്ക് 2, ജീസാൻ 2, അൽജൗഫ് 1.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!