ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.വിദേശത്തുനിന്ന് മടങ്ങിയെത്തിയ 56കാരിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.ഡിസംബര്‍ 30നാണ് ഇവര്‍ ന്യൂസിലാന്‍ഡിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍ബന്ധിത ക്വാറന്‍റീനിലായിരുന്ന ഇവരുടെ ആദ്യ രണ്ടു പരിശോധന ഫലവും നെഗറ്റീവായിരുന്നു. ഒരു സ്ത്രീക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഇവര്‍ ക്വാറന്‍റീനിലായിരുന്നുവെന്നും മന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു.

