KSDLIVENEWS

Real news for everyone

സൗദി അറേബ്യയിൽ ഇന്ന് അഞ്ച് കൊവിഡ് മരണം; 356 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

SHARE THIS ON

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. പുതുതായി 356 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 308 പേർ  രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376377 ആയി. ഇതിൽ 367323 പേർ സുഖം പ്രാപിച്ചു.

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6480 ആയി. 2574 പേർ  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ  ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 180, കിഴക്കൻ പ്രവിശ്യ 80, മക്ക 37, അൽഖസീം 13, വടക്കൻ അതിർത്തി മേഖല 9, അസീർ 8, അൽജൗഫ് 8, മദീന  6, ഹാഇൽ 4, തബൂക്ക് 3, അൽബാഹ 3, നജ്റാൻ 3, ജീസാൻ 2.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!