KSDLIVENEWS

Real news for everyone

അപ്രതീക്ഷിത കാറ്റും, മഴയും, കുമ്പളയിൽ കാറ്റിൽ ബോർഡ് തലയിൽ വീണ് യുവാവിന് ഗുരുതരം

SHARE THIS ON

കുമ്പള • ബുധനാഴ്ച സന്ധ്യയോടെഅപ്രതീക്ഷിതമായി ഉണ്ടായ പേമാരിയിൽ കാറ്റിൽ പറന്ന് വന്ന ബോർഡ് തലയിൽ തറച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുമ്പള മീപ്പിരി സെൻററിൽ ചെരിപ്പ് കടയിൽ ജോലി ചെയ്യുന്ന പേരാൽ സ്വദേശി അന്തുഞ്ഞിയുടെ മകൻ സുബൈർ (23) നാണ് ഗുരുതരമായി പരിക്കേറ്റത്. മീപ്പിരി സെൻററിന് സമീപമുള്ള സി പി ഐ എം ഓഫീസിന് സമീപം സ്ഥാപിച്ച ബോർഡ് കാറ്റിൽ പറന്ന് വന്ന് താഴെ ജോലി ചെയ്യുന്ന കടയുടെ പുറത്ത് നിൽക്കുകയായിരുന്ന സുബൈറിൻറെ തലയിലേക്ക് പതിക്കുകയായിരുന്നു. തലയിൽ ബോർഡ് പതിച്ചയുടനെ തന്നെ സുബൈറിന്റെ ബോധം നഷ്ടപ്പെട്ടതായി സമീപത്തെ കടകളിലുണ്ടായിരുന്നവർ പറഞ്ഞു. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മോംഗളൂരുവിലേക്ക് കൊണ്ട് പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!