KSDLIVENEWS

Real news for everyone

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

SHARE THIS ON

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍. ഇന്ന് വൈകീട്ട് അമീരി ദീവാനിയില്‍ ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് രാജ്യത്ത് കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചത്.

യോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. ജിമ്മുകള്‍ അടച്ചിടുക, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളില്‍ പ്രവേശനം നിരോധിക്കുക, സിനിമ തീയേറ്റര്‍, മ്യൂസിയം, റെസ്റ്റോറന്റുകള്‍ എന്നിവടങ്ങളിലെ ആളുകളെ നിയന്ത്രിക്കുക,

പള്ളികള്‍ ജുമുഅ നമസ്‌കാരത്തിനും അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്കും മാത്രമായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക.പള്ളികളിലെ ടോയിലറ്റുകള്‍, അംഗശുദ്ധി വരുത്തുന്ന സൗകര്യങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും. വീടുകളിലും ഹാളുകളിലുമുള്ള ഒത്തൊരുമിക്കലുകള്‍ നിരോധിക്കുകയും തുറന്ന സ്ഥലങ്ങളില്‍ അഞ്ച് പേര്‍ക്ക് മാത്രം കൂടികാഴ്ചകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!