KSDLIVENEWS

Real news for everyone

വിശ്വാസികള്‍ കമ്യൂണിസ്റ്റ് മിത്രങ്ങളെന്ന് എം.വി.ജയരാജന്‍

SHARE THIS ON

കണ്ണൂർ: വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണ്. വിശ്വാസങ്ങൾക്ക് പാർട്ടി തടസം നിൽക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റുകാർ സ്വീകരിക്കുന്നൊരു സമീപനമാണിത്. മാക്സിന്റെ സമീപനവും ഇതായിരുന്നു. തിരഞ്ഞെടുപ്പുകൾ ജനങ്ങളുമായി കൂടുതൽ അടുക്കാനുള്ള അവസരങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് മുക്തനായ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!