KSDLIVENEWS

Real news for everyone

ഏതെങ്കിലും ഒരു പാർട്ടിയോട് മമതയോ താൽപര്യമോ ഇല്ല . കാന്തപുരം അബൂബക്കർ മുസ്ലിയാർ

SHARE THIS ON

കാസർകോട്: ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ലെന്ന് നാടിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഗുണകരമായവർ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഉദുമയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

എന്‍റെ ഇടതും വലതും രണ്ട് സ്ഥാനാർഥികൾ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കണം- കാന്തപുരം പറഞ്ഞു.

ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെൻറർ കാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!