KSDLIVENEWS

Real news for everyone

പലയിടത്തും രഹസ്യധാരണ; കെ. മുരളീധരന്‍ എല്ലാ അഡ്ജസ്റ്റുമെന്റുകള്‍ക്കും പേരുകേട്ടയാള്‍ – മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: നേമത്ത് കെ. മുരളീധരന്റെ സ്ഥാനാർഥിത്വം കോൺഗ്രസിന്റെ പൂർണമായ തിരുത്തൽ നടപടിയായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ മണ്ഡലത്തിൽ നടന്ന ഒത്തുകളിയെക്കുറിച്ച് അവിടെ ജയിച്ച സ്ഥാനാർഥിയും തോറ്റ സ്ഥാനാർഥിയും വ്യക്തമാക്കിയതാണ്. കേരളം പോലൊരു സംസ്ഥാനത്ത് ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോൺഗ്രസ് ഒരുക്കിക്കൊടുത്തത്. ഇത് സംസ്ഥാനത്തിന് വലിയതോതിലുള്ള ദുഷ്പേരുണ്ടാക്കിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുസീറ്റിനായി കോൺഗ്രസ് എത്രത്തോളം അധഃപതിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. തൊട്ടപ്പുറത്തുള്ള സീറ്റ് ജയിക്കാനായാണ് നേമത്ത് കോൺഗ്രസ് ബിജെപിയെ ജയിപ്പിച്ചത്. ഇത്തവണയും അതുപോലുള്ള കാര്യങ്ങൾ ഉയർന്നുവരുന്നുണ്ട്. മുരളീധരൻ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ്. എന്നാൽ ഇമ്മാതിരിയുള്ള എല്ലാ അഡ്ജസ്റ്റുമെന്റുകൾക്കും പേരുകേട്ട ആളാണ് അദ്ദേഹം. എത്രമാത്രം ആത്മാർഥതയോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വമെന്ന് തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടംകൂടി കഴിയുമ്പോഴെ വിലയിരുത്താൻ പറ്റുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലമ്പുഴയിൽ പ്രത്യക്ഷത്തിൽ തന്നെ ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് നടന്നത്. ഇക്കാര്യം പുറത്തായപ്പോഴാണ് കോൺഗ്രസിന് തിരുത്തേണ്ടി വന്നത്. രഹസ്യ നീക്കങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പ്രാദേശിക ധാരണ ശരിയായ കാര്യമാണെന്നും അത് തുടരുമെന്ന് രാജഗോപാൽ പറഞ്ഞത് ഇതുകൊണ്ടാണ്. കോൺഗ്രസ് നേതാക്കളിൽ പ്രധാനികൾ തന്നെ ഇത്തരത്തിലുള്ള നീക്കുപോക്കുകൾക്ക് സന്നദ്ധമാകുന്നു. ഇതിന്റെ ഭാഗമായി ചിലയിടത്ത് വോട്ട് മറിച്ചുകൊടുക്കാനും ചിലയിടത്ത് വോട്ട് സ്വീകരിക്കാനും രണ്ടും കൂട്ടരും തയ്��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!