‘രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്നോട്ടില്ല’; മോദിയുടെ ശൈലിക്കെതിരായ പോരാട്ടമെന്ന് സിന്‍ഹ

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ദ്രൗപദി മുര്‍മു സ്ഥാനാര്‍ത്ഥിയായത് കൊണ്ട് നിലപാടില്‍ മാറ്റമില്ലെന്നും യശ്വന്ത് സിന്‍ഹ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജെഎംഎം നേരത്തെ നല്കിയ വാക്ക് പാലിക്കും എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പോരാട്ടം രണ്ടായിരത്തി ഇരുപത്തി നാലിലേക്കും നീളുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് ഇനിയും മുന്നിലുണ്ടാകുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നിലവിലെ രാഷ്ട്രപതി ഭരണഘടന സംരക്ഷിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷവും രാഷ്ട്രപതിക്ക് ചുമതല നന്നായി നിര്‍വ്വഹിക്കാനായില്ല എന്നാണ് അഭിപ്രായമെന്ന് പറഞ്ഞ, യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദിയുടെ ശൈലിക്കെതിരായ പോരാട്ടമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പൊതു രംഗത്ത് 62 വര്‍ഷമായുണ്ട്. കാരണം ഞാന്‍ ഐഎഎസില്‍ ചേര്‍ന്നന് 1960ലാണ്. അതു കൊണ്ട് തന്നെ ഞാന്‍ സര്‍ക്കാരിലും ഭരണത്തിലും പല പദവികള്‍ വഹിച്ചു. ഇത്രയും പ്രവര്‍ത്തനപരിചയം ഉള്ളവര്‍ ഇപ്പോള്‍ രാജ്യത്തുണ്ടാവില്ല. ഈ തീരുമാനമെടുത്തതിന്‍റെ കാരണം ലളിതമാണ്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. ഒടുവില്‍ എന്‍റെ പേര് തീരുമാനിച്ചു. ഞാന്‍ മത്സരിക്കാമെന്ന് സമ്മതിച്ചു. ഇത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ അദ്ധ്യായമാണെന്ന് കരുതുന്നു. കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിറുത്തിയത് പ്രധാനപ്പെട്ട നീക്കമാണ്. ഇത് ഇവിടെ അവസാനിക്കില്ല എന്ന് കരുതുന്നു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2024ലെ തെരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണ്. പ്രതിപക്ഷം ഈ സ്വേച്ഛാധിപത്യ സര്‍ക്കാരിനെതിരെ പോരാടും.’ :-യശ്വന്ത് സിന്‍ഹ
രാഷ്ട്രപതി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ പ്രധാന കടമ ഭരണഘടനയെ സംരക്ഷിക്കലാണ്. നമ്മുടെ ഭരണഘടന ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാഷ്ട്രപതി ഭരണനിര്‍വ്വഹണ സംവിധാനത്തെ നിയന്ത്രിക്കേണ്ട വ്യക്തിയാണ്. കാരണം ഭരണസംവിധാനം ഭരണഘടന മറികടക്കുമ്ബോള്‍ അവര്‍ ഇടപെടേണ്ടതാണ്. പലപ്പോഴും നമ്മുടെ സമ്ബ്രദായത്തില്‍ രാഷ്ട്രപതി ദുര്‍ബലമായിരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും രാഷ്ട്രപതിക്ക് ചുമതല നന്നായി നിര്‍വ്വഹിക്കാനായില്ല എന്നാണ് അഭിപ്രായമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. പതിനെട്ടാം തിയതിക്ക് മുമ്ബ് പല കാര്യങ്ങളും മാറും. ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയും നേരത്തെ എന്നെ പിന്തുണച്ചതാണ്. അവരുടെ പാര്‍ട്ടി യോഗം വിളിച്ചതില്‍ പ്രശ്നമില്ല. അവര്‍ നേരത്തെ നല്കിയ പിന്തുണയില്‍ ഉറച്ചു നിലക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതിയെ സമവായത്തിലൂടെയാണ് തെരഞ്ഞെടുക്കേണ്ടത്. ആ ഉത്തരവാദിത്തം സര്‍ക്കാരിനായിരുന്നു. സര്‍ക്കാര്‍ പ്രതിപക്ഷവുമായി സംസാരിച്ചു. എന്നാല്‍ ഇത് പൂര്‍ണ്ണ മനസ്സോടെയായിരുന്നില്ല. അവരോട് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്‍റെ പേരാണ് ആദ്യം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് സമവായം ഉണ്ടാക്കണം എന്നുണ്ടായിരുന്നെങ്കില്‍ ദ്രൗപദി മുര്‍മുവിന്‍റെ പേര് ആദ്യം പറയണമായിരുന്നു. ഈ സര്‍ക്കാര്‍ സമവായത്തിലല്ല എതിരാളികളെ നേരിടാനും അപമാനിക്കാനും ശ്രമിക്കാറുള്ളതെന്നും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. ഇത് പ്രധാനമന്ത്രിയുടെ ശൈലിക്കെതിരായ പോരാട്ടം തന്നെയാണ്. ഭരണഘടനയേയും മൂല്യങ്ങളേയും സംരക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.