പോകേണ്ടവര്‍ക്ക് പോകാം, പുതിയ ശിവസേന സൃഷ്ടിക്കുമെന്ന് ഉദ്ധവ്; ഇന്ന് നിര്‍ണായക യോഗം.

മുംബൈ: വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ ബിജെപിക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. പാര്‍ട്ടി ഭാരവാഹികളെ വെര്‍ച്വലായി അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് ഇങ്ങനെ പറഞ്ഞത്. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ സമ്പത്തെന്നും അവര്‍ തന്നോടൊപ്പം ഉള്ളിടത്തോളം വിമര്‍ശനങ്ങളൊന്നും കാര്യമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിങ്ങളൊക്കെയാണ് ഇപ്പോള്‍ വിമതരായിട്ടുള്ളവര്‍ക്ക് സീറ്റ് നല്‍കിയത്. നിങ്ങള്‍ കഠിനാധ്വാം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം അവര്‍ക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിര്‍ണായക സമയത്ത് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതിന് എനിക്ക് നിങ്ങളോട് നന്ദി പറഞ്ഞാല്‍ മതിയാകില്ല’ ഉദ്ധവ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാമെന്ന് താന്‍ ഏക്‌നാഥ് ഷിന്ദേയോട് പറഞ്ഞിരുന്നു. സേന ബിജെപിയുമായി കൈകോര്‍ക്കണമെന്ന് നിയമസഭാംഗങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ഈ എംഎല്‍എമാരെ തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞു. നമുക്ക് ഇത് ചര്‍ച്ച ചെയ്യാം. ബിജെപി തങ്ങളോട് മോശമായിയിട്ടാണ് പെരുമാറിയിട്ടുള്ളത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ല. വിമതരില്‍ പലര്‍ക്കുമെതിരെ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാല്‍ അവര്‍ ശുദ്ധരാകും, നമ്മുടെ കൂടെനിന്നാല്‍ ജയിലില്‍ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ