Covid_19
സമൂഹ വ്യാപനം കാസർഗോഡ് ജില്ലയിൽ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ 144 പ്രഖ്യാപിച്ചു
കാസർകോട്: ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ താഴെ കാണുന്ന അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജൂലൈ 25 രാത്രി 12 മണി മുതൽ സി ആർ പി സി 144 പ്രകാരം നിരോധാനജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവായി . മഞ്ചേശ്വരം, കുമ്പള , കാസർകോട് , ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ .