KSDLIVENEWS

Real news for everyone

ദയവായി ക്രിസ്റ്റ്യാനോയെ ടീമിലെടുക്കൂ’; ചെല്‍സിയോട് അപേക്ഷിച്ച്‌ കെവിന്‍ പീറ്റേഴ്സണ്‍

SHARE THIS ON

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെടുക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയോട് അപേക്ഷിച്ച്‌ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍്റെ താരമായ ക്രിസ്റ്റ്യാനോ ടീം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ബയേണ്‍ മ്യൂണിക്ക്, ചെല്‍സി എന്നീ ടീമുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും ഇരു ക്ലബുകളും ഇത് തള്ളി രംഗത്തെത്തിയിരുന്നു. (cristiano chelsea kevin pietersen)


ക്രിസ്റ്റാനോ റൊണാള്‍ഡോ ക്ലബില്‍ തുടരുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ആവര്‍ത്തിച്ചിരുന്നു. ഈ സീസണു ശേഷവും താരം ക്ലബില്‍ തുടരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയര്‍ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്‍്റെ അടിസ്ഥാനത്തിനാണ് ടെന്‍ ഹാഗിന്‍്റെ പ്രതികരണം.

Read Also: 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ജഴ്സി വില്പന; ക്രിസ്റ്റ്യാനോയെ മറികടന്ന് ഡിബാല

“ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വില്പനയ്ക്കില്ല. ഞാന്‍ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബില്‍ തുടര്‍ന്നേക്കും.”- ടെന്‍ ഹാഗ് പറഞ്ഞു.

യുണൈറ്റഡ് പ്രീസീസണ്‍ ആരംഭിച്ചെങ്കിലും ഇതുവരെ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കുടുംബപരമായ കാര്യങ്ങളെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് യുണൈറ്റഡ് പറയുന്നു. എന്നാല്‍, ടീം വിടാന്‍ ഒരുങ്ങിയിരിക്കുന്നതിനാലാണ് താരം ഇതുവരെ യുണൈറ്റഡിനൊപ്പം ചേരാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് വരുന്ന ഓഫറുകള്‍ പരിഗണിക്കാന്‍ ക്രിസ്റ്റ്യാനോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടു എന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!