കോവിഡ് ബ്രിഗേഡ് ആദ്യസംഘം കാസര്‍കോട്ടേക്ക് തിരിച്ചു ;
യാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി കോവിഡ് ബ്രിഗേഡ് ആദ്യസംഘം കാസര്‍കോട്ടേക്ക് തിരിച്ചു. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ സഘം ഇന്ന് പത്ത് മണിക്കാൺ യാത്ര തിരിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവര്‍ത്തകര്‍ മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വരെയുള്ളവര്‍ ഉള്‍പ്പെടുന്നതാണ് കോവിഡ് ബ്രിഗേഡ് സംഘം. ഐസി,യും, വെന്റിലേറ്റര്‍ സഹായം നല്‍കല്‍ എന്നിവയിലടക്കം പരിശീലനം നേടയവരാണ് ഇവര്‍. ആദ്യഘട്ടത്തില്‍ കാസര്‍ഗോഡ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക. കോവിഡ് ബ്രിഗേഡിലേക്ക് രജിസ്ട്രേഷന്‍ തുടരുകയാണ്.