ആധുനിക സൗകര്യങ്ങളോടെയുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്ത് വനിതാ കാന്റീന്‍ ഉദ്ഘാടനം നാളെ

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന് കീഴിലുളള വനിതാ കാന്റീനിന്റെ മികച്ച സൗകര്യങ്ങളോടെ പുതുക്കി പണിയുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നിര്‍ദ്ധിഷ്ട കെട്ടിടത്തിന്റെ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 26.08.2020 ബുധനാഴ്ച രാവിലെ 10.30 മണിക്ക് ബഹു.എം.എല്‍.എ ശ്രീ.എന്‍.എ.നെല്ലിക്കുന്ന് നിര്‍വ്വഹിക്കും. ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഗുണമേന്മയുളള മികച്ച ഭക്ഷണം നല്‍കുന്നതിന് ഇതിലൂടെ സാധിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാന്റീനിന്റെ പ്രവര്‍ത്തനം ജില്ലാ കുടുംബശ്രീ മിഷന്‍ മുഖാന്തിരമാണ് നടത്തുന്നത്. നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ചെറു മീറ്റിംഗ് ഹാള്‍, റെസ്റ്റ് റൂമുകള്‍ എന്നിവ കാന്റീനിന്റെ ഭാഗമായി പണികഴിപ്പിച്ചിട്ടുണ്ട്. 50 ലക്ഷത്തോളം ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ കാന്റീന് കെട്ടിടം ഇതോടെ സിവില്‍ സ്റ്റേഷന്‍ പരിധിയിലെ എറ്റവും വലിയ ഭക്ഷണശാലയായി മാറും.