സഊദിയിൽ 24 മണിക്കൂറിനിടെ 31 കോവിഡ് മരണം, 1114 പേർക്ക് രോഗ ബാധ; 1044 പേർക്ക് രോഗ മുക്തി

സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 31 പേര്‍ മരിക്കുകയും 1114 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1044 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
റിയാദ് 5, ജിദ്ദ 6, ദമാം 1, അല്‍-ഹുഫൂഫ് 3, ത്വാഇഫ് 3, അല്‍-ഖത്വീഫ് 2, അല്‍ -മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ഹാഇല്‍ 1, ഹഫര്‍ അല്‍-ബാത്തിന്‍ 2, ജിസാന്‍ 3, മഹായില്‍അസീര്‍ 1, അല്‍-ബാഹ 1 എന്നിങ്ങനെയാണ് ചൊവ്വാഴ്ച കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
22114 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1639 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു