ഗൂഡല്ലൂരിൽ കിണറ്റിൽ വീണ് മൂന്ന് പേർ മരിച്ചു
ഗൂഡല്ലൂർ : ഗൂഡല്ലൂരില് കിണറ്റില് വീണ് മൂന്നുപേര് മരിച്ചു. ഗൂഡല്ലൂര്, ദേവാല വടമൂല സ്വദേശി സുന്ദര ലിംഗത്തിന്റെ മകള് റൂബി എന്ന സുകന്യ(22), സഹോദരന് തമിഴ് അഴകന്(24), ബന്ധു മുരളി (26) എന്നിവരാണ് മരിച്ചത്. വീടിനു സമീപമുള്ള വനത്തിലേക്ക് വിറകെടുക്കാന് പോയ സുകന്യ വനത്തിനുള്ളിലുള്ള ഉപയോഗശൂന്യമായ കിണറ്റില് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നാലുമണിയോടെ വീഴുകയായിരുന്നു.
ഇതുകണ്ട് രക്ഷിക്കാനായി കിണറ്റില് ഇറങ്ങിയ സഹോദരന് തമിഴനും പിന്നീടിറങ്ങിയ മുരളിയും കിണറ്റില് വീഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും ഫയര് സര്വീസും പരമാവധി പരിശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല.
വൈകുന്നേരം ഏഴ് മണിയോടെ മൂവരുടേയും മൃതദേഹം കിണറ്റില് നിന്ന് എടുക്കുകയും ഗൂഡല്ലൂര് താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു