ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തി. യാത്രക്കാർ ഇറങ്ങിയോടി
അങ്കമാലി: സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടത്തിനിടെ അഗ്നിക്കിരയായി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. അങ്കമാലി എം.സി റോഡില്‍ നായത്തോട് കവലക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
സൗത്ത് കൊരട്ടി സ്വദേശി മാന്‍ഡി ആേന്‍റാ വര്‍ഗീസും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറാണ് അഗ്നിക്കിരയായത്. കൊരട്ടിയില്‍ നിന്ന് കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. നായത്തോട് കവല എത്തുന്നതിന് മുമ്ബായി ബോണറ്റില്‍ നിന്ന് ബാറ്ററി ഷെല്‍ പൊട്ടിത്തെറിക്കുകയും തീപടരുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ കാറിനകത്തേക്കും തീപടര്‍ന്നു. അതോടെ കാര്‍ നിര്‍ത്തി ഇരുവരും ചാടി ഇറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അല്‍പ്പം സമയത്തിനകം കാറിന് ചുറ്റും തീ വ്യാപിക്കുകയായിരുന്നു.