സെക്രട്ടറിയേറ്റിലെ തീപിടിത്തം ; യു ഡി എഫ് നേതാക്കൾ ഗവർണറെ കണ്ടു

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ തീപ്പിടുത്തതിന്‍റെ പശ്ചാത്തലതില്‍ യു.ഡിഎഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവര്‍ണറുമായി ദീര്‍ഘമായി സംസാരിച്ചു. മാത്രമല്ല സംഭവത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശദമായ പരാതി നാളെ സമര്‍പ്പിക്കും. ഭരണത്തലവനായ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകള്‍ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല അരോപിച്ചു.
അതുകൊണ്ട് തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകള്‍ നശിച്ചു, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.