KSDLIVENEWS

Real news for everyone

അനായാസം ചെന്നെെ ; ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

SHARE THIS ON

ഷാർജ
വിരാട് കോഹ്‌ലിയുമായുള്ള മുഖാമുഖത്തിൽ മഹേന്ദ്ര സിങ് ധോണിക്ക് ജയം. ഐപിഎൽ ക്രിക്കറ്റിൽ ചെന്നെെ സൂപ്പർ കിങ്‌സ് ആറ് വിക്കറ്റിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ച് മുന്നേറി. ധോണി നയിക്കുന്ന ചെന്നെെക്ക് ഒമ്പതു കളിയിൽ ഏഴു ജയമടക്കം 14 പോയിന്റായി.

ആദ്യകളിയിലും ചെന്നെെക്കായിരുന്നു ജയം. സ്‌കോർ: ബാംഗ്ലൂർ 6–156, ചെന്നെെ 4–157(18.1). ഇന്ന് രണ്ടു കളിയുണ്ട്.ഓപ്പണർമാരായ ഋതുരാജ് ഗെയ്ക് വാദും (28 പന്തിൽ 38) ഡുപ്ലെസിസും (26 പന്തിൽ 31) ഒരുക്കിയ അടിത്തറയിലാണ് ചെന്നെെയുടെ വിജയം. മോയിൻ അലിയും (23) അമ്പാട്ടി റായ്ഡുവും (32) വിജയത്തോടടുപ്പിച്ചു. ധോണിയും (11) സുരേഷ് റെയ്നയും (17) ചടങ്ങ് പൂർത്തിയാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ബാംഗ്ലൂരിന് പൊരുതാനുള്ള സ്‌കോർ  നൽകിയത്‌ ക്യാപ്റ്റൻ കോഹ്‌ലിയും മലയാളിതാരം ദേവ്‌ദത്ത് പടിക്കലുമാണ്. ഇരുവരും ഒന്നാംവിക്കറ്റിൽ 13.2 ഓവർ ബാറ്റ് ചെയ്ത് 111 റണ്ണെടുത്തു. 50 പന്തിൽ 70 റണ്ണെടുത്ത ദേവ്‌ദത്താണ് ഉയർന്ന സ്‌കോറുകാരൻ. മൂന്ന് സിക്‌സറും അഞ്ച് ഫോറും അകമ്പടിയായി.

കോഹ്‌ലി 41 പന്തിൽ 53 റൺ നേടി. ആറ് ഫോറും ഒരു സിക്സറും അടിച്ചു. എ ബി ഡിവില്ലിയേഴ്സ്‌ (12), മാക്‌സ്‌വെൽ എന്നിവർ വേഗം മടങ്ങി. ഡ്വെയ്‌ൻ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!