സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു ;
326 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 476 പേർക്ക് മുക്തി ; 14 മരണം

റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന . രണ്ടാഴ്ചക്ക് ശേഷം പുതിയ രോഗികളുടെ പ്രതിദിന കണക്ക് 300 ന് മുകളിലായി . ബുധനാഴ്ച 326 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . 476 പേർ കൂടി കോവിഡ് മുക്തരായി . എന്നാൽ മരണനിരക്ക് വീണ്ടും താഴ്സന്നു . രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് . ആകെ കോവിഡ് കേസുകളുടെ എണ്ണം 356067 ആയി . രോഗമുക്തരുടെ ആകെ എണ്ണം 344787 ആയി ഉയർന്നു . ആകെ മരണസംഖ്യ 5825 ആണ് . ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 5455 ആയി കുറഞ്ഞു . ഇതിൽ 724 പേർ മാത്രമാണ് വരുതരാവസ്ഥയിലുള്ളത് . ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് . രാജ്യത്തെ കോവിഡ് മുക്തി നിരക ശതമാനമായി . മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു .24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ് , 61. മക്ക 27 , മദീന 26 , ജിദ്ദ 17 , യാംബു 16 , ദമ്മാം 10 , ബുറൈദ 9 , ഖമീസ് മുശൈത് 9 , ഹാഇൽ 9 , ഉനൈസ് 8 , നജ്റാൻ 7 , മജ്മഅ 7 , മുസാഹ് മിയ 7 , വാദി ദവാസിർ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം .

