KSDLIVENEWS

Real news for everyone

യുഎഇയിൽ വിവിധ മേഖലകളിൽ നേരിയ മഴയും തണുത്ത കാറ്റും

SHARE THIS ON

യുഎഇയില്‍ പരക്കെ നേരിയ മഴയും തണുത്ത കാറ്റും. ഇന്നും മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. റാസല്‍ഖൈമ ജബല്‍ ജെയ്സ് മലനിരകളില്‍ ഇന്നലെ പുലര്‍ച്ചെ 7.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

അതേസമയം ഒമാന്റെ വിവിധ മേഖലകളിലും മഴ പെയ്തു.ഇന്നും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.തീരദേശ ഗവര്‍ണറേറ്റുകളായ മസ്‌കത്ത്, മുസണ്ടം, തെക്കന്‍ ഷര്‍ഖിയ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന എന്നിവിടങ്ങളില്‍ മഴയുണ്ടാകാം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരദേശമേഖലകളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!