KSDLIVENEWS

Real news for everyone

CBI, ED എന്നിവയുടെ നിയന്ത്രണം ഒരുദിവസത്തേക്ക് നല്‍കൂ, പകുതി BJP നേതാക്കള്‍ ജയിലിലാകും – കെജ്‌രിവാള്‍,

SHARE THIS ON

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ എ.എ.പി നേതാക്കള്‍ക്കെതിരേ കള്ളക്കേസുകളെടുക്കുകയാണെന്ന് ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പി നേതാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 167 കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ‘കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എഎപി നേതാക്കള്‍ക്കെതിരേ അവര്‍ 167 കേസുകളെടുത്തു. എന്നാല്‍ ഇതില്‍ ഒന്നുപോലും കോടതിയില്‍ തെളിയിക്കാനായില്ല. 150ലേറെ കേസുകളില്‍ എഎപി നേതാക്കള്‍ കുറ്റവിമുക്തരായി. ബാക്കിയുള്ള കേസുകള്‍ കോടതിയിലാണ്. എ.എ.പി നേതാക്കളുടെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ 800 ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ അവര്‍ക്ക് ഇതുവരെ യാതൊരു ക്രമക്കേടുകളും കണ്ടെത്താനായിട്ടില്ല’ – കെജ്‌രിവാള്‍ പറഞ്ഞു. Next Stay യാതൊരു അഴിമതിയും നടത്താത്ത സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന മോദിയുടെ അവകാശവാദത്തേയും അദ്ദേഹം തള്ളി. സിബിഐ, ഇ.ഡി എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയന്ത്രണം ഒരു ദിവസത്തേക്ക് തനിക്ക് തന്നാല്‍ പകുതി ബിജെപി നേതാക്കളുടെയും സ്ഥാനം ജയിലിലായിരിക്കുമെന്നും മേദിയുടെ അവകാശവാദം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. JUST IN 12 min ago പാകിസ്താന്‍ വിസ നിഷേധിച്ചിട്ടില്ല; വാര്‍ത്തകള്‍ തെറ്റെന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് Marketing Feature ടെക്‌സില അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പഠിക്കാം, യുഎസിൽ സ്‌കോളർഷിപ്പോടെ മാസ്റ്റേഴ്‌സ് ചെയ്യാം 13 min ago ‘സതീഷ്ബാബുവിന്റെ കഥയിലെ ഒരു ട്വിസ്റ്റുപോലെ മരണം, ആരെയുമറിയിക്കാതെ കൊണ്ടുനടന്ന അന്ത്യം’ See More വരുന്ന ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആകെയുള്ള 250 സീറ്റുകളില്‍ 230ലേറെ സീറ്റുകള്‍ എഎപി പിടിച്ചെടുക്കുമെന്നും ബിജെപിയുടെ സീറ്റുനില 20ല്‍ താഴെയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും എഎപി ഭരണംപിടിക്കുമെന്ന് കെജ്‌രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!