KSDLIVENEWS

Real news for everyone

ക്രിസ്റ്റ്യാനോയുടെ ഗോള്‍ റഫറിയുടെ സമ്മാനം; രൂക്ഷവിമര്‍ശനവുമായി ഘാന പരിശീലകന്‍

SHARE THIS ON

ദോഹ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പെനാല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ ഘാന പരിശീലകന്‍ ഒട്ടോ അഡ്ഡോ. റൊണാള്‍ഡോക്ക് കിട്ടിയ പെനാല്‍റ്റി റഫറിയുടെ പ്രത്യേക സമ്മാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരെങ്കിലും ഗോളടിച്ചാല്‍ അയാളെ അഭിനന്ദിക്കണം. പക്ഷേ ഇത് സമ്മാനമാണ്. ഇതില്‍ കൂടുതല്‍ ആ ഗോളിനെ കുറിച്ച്‌ എന്ത് പറയാനാണ്. ഘാന ഡിഫന്‍ഡര്‍ മുഹമ്മദ് സാലിസു റൊണാള്‍ഡോയെ ഫൗള്‍ ചെയ്തിട്ടില്ല. എന്നാല്‍, പെനാല്‍റ്റി അനുവദിക്കുന്നതിന് മുമ്ബ് വാര്‍ സംവിധാനം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.


മത്സരത്തിന്റെ 65ാം മിനിറ്റിലാണ് പോര്‍ച്ചുഗല്ലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. പിഴവുകളില്ലാതെ പെനാല്‍റ്റി വലയിലെത്തിച്ച റൊണാള്‍ഡോ പോര്‍ച്ചുഗല്ലിനെ മുന്നിലെത്തിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ സംശയമുന്നയിച്ച്‌ ഇംഗ്ലണ്ട് മുന്‍ താരം വെയ്ന്‍ റൂണിയും രംഗത്തെത്തിയിരുന്നു. അത് പെനാല്‍റ്റി ആയിരുന്നില്ലെന്നാണ് തന്റെ നിലപാട്. എന്നാല്‍ പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ കളിക്കളത്തിലെ തന്റെ പരിചയമെല്ലാം വിനിയോഗിച്ചുവെന്ന് റൂണി പറഞ്ഞു.

അത് പെനാല്‍റ്റി ലഭിക്കാന്‍ മാത്രമുള്ള ടാക്കിള്‍ ആയി തോന്നുന്നില്ലെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ലൂയി ഫിഗോയും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഗോള്‍ നേട്ടത്തോടെ അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!