KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട്ടെ ഔഫിന്റെ കൊലപാതകം ; മൂന്നാം പ്രതിയും കസ്റ്റഡിയിൽ

SHARE THIS ON

ഡിവൈഎഫ്ഐ പ്രവർത്തകന്റെ … ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്റെ മരണത്തിൽ മൂന്നാം പ്രതിയും കസ്റ്റഡിയിൽ . കല്ലൂരാവി ഹസനാണ് പിടിയിലായത് . ഡിവൈഎസ്പി ഓഫീസിൽ ഹസനെ ചോദ്യം ചെയ്യുകയാണ് . യൂത്ത് ലീഗ് പ്രവർത്തകനായ ആഷിർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് . സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന മറ്റൊരു പ്രതി ഇസഹാഖിന്റെ മൊഴി . യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും കൊലപാതകത്തിൽ പങ്കാളിയാണെന്ന് ഇസഹാഖാണ് മൊഴി നൽകി . ഔഫ് അബ്ദുൾ റഹ്മാനെ കുത്തിയത് ഇർഷാദാണെന്നും മൊഴിയിൽ പറയുന്നു.അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്തായിരുന്നു . ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു . ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു . വേഗത്തിൽ രക്തം വാർന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകന്റെ … പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്തെ മുസ്ലിം ലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!