KSDLIVENEWS

Real news for everyone

യുഎഇയില്‍ 1,230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1386 പേർക്ക് മുക്തി

SHARE THIS ON

അബുദാബി : യുഎഇയിൽ 1,230 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു . ചികിത്സയിലായിരുന്ന 1,386 പേർ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട് . ആറ് മരണങ്ങളാണ് പുതിയതായി രേഖപ്പെടുത്തിയത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 143,901 കൊവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയിട്ടുള്ളത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,99,665 ആയി . ഇവരിൽ 1,75,865 പേരും രോഗമുക്തരായിട്ടുണ്ട് . 653 പേരാണ് മരണപ്പെട്ടത് . നിലവിൽ 23,147 കൊവിഡ് രോഗികൾ യുഎഇയിലുണ്ട് . ഇതുവരെയുള്ള കണക്കുകൾ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!