രക്തസമ്മർദ്ദത്തിൽ വ്യതിയാനം ; രജനി കാന്ത് ആശുപത്രിയിൽ

ഹൈദരാബാദ് • രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടന്‍ രജനീകാന്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ അദേഹത്തെ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രക്തസമ്മര്‍ദ്ദം സാധരണ നിലയിലാകുന്നതോടെ രജനിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റില്‍ എട്ടു പേര്‍ക്ക് കേവിഡ് ബാധിച്ചതിനാല്‍ ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ രജനിക്ക് നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്.

