KSDLIVENEWS

Real news for everyone

കർഷകർക്ക് 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി ; പണം നേരിട്ട് അക്കൗണ്ടിലേക്ക്

SHARE THIS ON

ന്യൂഡല്‍ഹി: കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി 18,000 കോടി രൂപ അനുവദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്ബതു കോടി കുടുംബങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. രാജ്യമെമ്ബാടുമുള്ള ഒമ്ബതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിനിടെയാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്.

വിവാദ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ചത്. പണം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഇന്ന് 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.കര്‍ഷക സമരത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സമ്ബദ്ഘടന തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ കര്‍ഷകര്‍ക്കുവേണ്ടി ഒരു തവണ പോലും ശബിദമുയര്‍ത്താത്തവര്‍ പഞ്ചാബിലെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുക വഴി രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!