KSDLIVENEWS

Real news for everyone

വിമാന യാത്രാ വിലക്ക് ; യുഎഇയിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങി

SHARE THIS ON

വിമാന യാത്രാ വിലക്ക് കാരണം യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങി. 95 പേരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ബാക്കിയുള്ളവരില്‍ ചിലര്‍ കൂടി അടുത്ത ദിവസങ്ങളില്‍ മടങ്ങും.ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയും കുവൈത്തും വിമാന യാത്രക്ക് വിലക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിരവധിപ്പേര്‍ യുഎഇയില്‍ കുടുങ്ങിയത്.

യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്ന നാട്ടിലേക്ക് മടങ്ങിപ്പോവുകയോ അല്ലെങ്കില്‍ അധിക പണം നല്‍കി യുഎഇയില്‍ തുടരുകയോ മാത്രമായിരുന്നു ഇവര്‍ക്ക് മുന്നിലുണ്ടായിരുന്ന വഴി. ചിലര്‍ യുഎഇയിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തേക്ക് മാറി.

യുഎഇയിലെ സന്നദ്ധ സംഘനകളും ഇത്തരത്തില്‍ രാജ്യത്ത് കുടുങ്ങിയവര്‍ക്കായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!