കേരളത്തിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല , മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മുസ്ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തത്.
അതിനാണ് വര്‍ഗീയവാദി എന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് താന്‍ പറയുന്നില്ല. അതു സംബന്ധിച്ച് ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്ന് കഴിഞ്ഞു.
ആദ്യം പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജിക്കട്ടെ. എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

