KSDLIVENEWS

Real news for everyone

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു; ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ കേസ്

SHARE THIS ON

കൂത്തുപറമ്ബ്: ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാമ്ബസ് ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ പൊലീസ് കേസെടുത്തു.പ്രകോപനവും കലാപവും ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ കാമ്ബസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫക്കെതിരെയാണ് കൂത്തുപറമ്ബ് പൊലീസ് കേസെടുത്തത്. മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എസ്.ഡി.പി.ഐ നേതാവ് ഷാനിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തുന്നതിന് മുന്‍പ് ആലപ്പുഴയില്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് റിഫ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. സമൂഹത്തില്‍ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. മാലൂര്‍ വെമ്ബടി തട്ടിലാണ് ഇയാള്‍ താമസമെങ്കിലും നീര്‍വേലിയിലെ തറവാട്ട് വീടാണ് ഫേസ്ബുക്കിലെ വിലാസം എന്നതിനാലാണ് കൂത്തുപറമ്ബ് പൊലീസ് കേസെടുത്തത്.

അതിനിടെ, ഷാന്‍ വധക്കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കേസില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരുള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചന നടത്തിയ ഒരാളും പ്രതികളെ ഒളിപ്പിച്ച രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊല്ലപ്പെട്ട് ആറ് ദിവസമാകുമ്ബോഴാണ് പ്രധാന പ്രതികള്‍ പൊലീസ് പിടിയിലാകുന്നത്. അതുല്‍, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്ണു എന്നിവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയില്‍ പങ്കെടുത്ത ധനേഷ് എന്നിവരെയുമാണ് പൊലീസ് പിടികൂടിയത്. എല്ലാവരും ആര്‍എസ്‌എസിന്‍റെ സജീവ പ്രവര്‍ത്തകരാണ്.പ്രതികളെ സേവാഭാരതിയുടെ ആംബുലന്‍സില്‍ രക്ഷപ്പെടുത്തിയ ചേര്‍ത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസില്‍ നിര്‍ണായകമായത്.

L

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!