ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ട് ; ട്രാക്ടറുകളുമായി ഡൽഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന അതിര്‍ത്തികളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിട്ടുണ്ട്. അതിനിടെ സിംഘുവില്‍ ഒരു വിഭാഗം കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്നു. ട്രാക്ടറുമായി ഡല്‍ഹയില്‍ പ്രവേശിച്ചു. നൂറ് കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുന്നത്.
രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്ബോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകശക്തി വിളിച്ചോതുന്ന ട്രാക്ടര്‍ റാലിക്ക് തുടക്കമാകും.തലസ്ഥാന നഗരിയെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ ഡല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

