KSDLIVENEWS

Real news for everyone

സി.പി.എം ഉദുമ ഏരിയ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം

SHARE THIS ON

ഉദുമ: ചട്ടഞ്ചാൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരെ‌ ആക്രമണം. ഉദുമ ഏരിയ കമ്മിറ്റി ഓഫിസായ പി. കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിനു നേരെയാണ്‌ ആക്രമണം നടന്നത്. ഓഫിസി​ൻെറ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇ.എം.എസ്‌ പഠനകേന്ദ്രത്തി​‍ൻെറ ജനൽഗ്ലാസ്‌ കല്ലേറിൽ തകർന്നു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം. മേൽപറമ്പ്‌ പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ ഉദുമ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!