KSDLIVENEWS

Real news for everyone

രാജ്യത്തെ ഭക്ഷിപ്പിക്കുന്ന കര്‍ഷകരോട് ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ദിനം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

SHARE THIS ON

കാസര്‍കോട്: കോവിഡ് കാലത്തെ വലിയ പ്രതിന്ധികള്‍ക്കിടയില്‍ പതറാതെ നില്‍ക്കാന്‍ നമുക്ക് സാധിച്ചത് ശാസ്‌ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യ ഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കേരളം ഈ വിഷയത്തില്‍ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. എന്നാല്‍, കൊടിയ രോഗബാധക്കിടയിലും വെയിലിലും മഴയിലും മഞ്ഞിലും പാടത്തിറങ്ങി അന്നം വിളയിച്ച കര്‍ഷകന്റെ ത്യാഗവും സേവനവും ആരും മറക്കരുത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകരോടുള്ള ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ദിനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!