KSDLIVENEWS

Real news for everyone

(എസ്‌.എസ്‌.എഫ് മൊഗ്രാൽ പുത്തൂർ സെക്ടർ സംഘടിപ്പിച്ച ഭരണഘടന ഭരിക്കട്ടെ പരിപാടിയിൽ അബ്ദുൽ റഹീം സഖാഫി ചിപ്പാർ മുഖ്യപ്രഭാഷണം നടത്തുന്നു)

SHARE THIS ON

മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഭരണഘടനയെ ഉയർത്തിപ്പിടിക്കണം:എസ്‌.എസ്‌.എഫ്

മൊഗ്രാൽ പുത്തൂർ : മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഭരണഘടനയെ ഉയർത്തിപ്പിടിക്കണം.മഹാത്മാ ഗാന്ധിയും അംബേദ്കറും സ്വപ്നം കണ്ട മതേതര രാഷ്ട്രം ഫാസിസ്റ്റ് കരങ്ങളിലാണിപ്പോൾ. അതിൽ നിന്നുള്ള മോചനത്തിന് രാഷ്ട്രത്തിലെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി ഭരണഘടനയെ ഉയർത്തിപ്പിടിക്കണം.ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് സർവ മത വിഭാഗങ്ങളും തങ്ങളുടെ ജീവൻ വെടിഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഈ രാജ്യം ഒരാളുടെയും കുത്തകയല്ല. പരസ്പരം സ്നേഹത്തോടെയും സാഹോദര്യത്തോടെയും നമ്മൾ ഈ നാട്ടിൽ കഴിയണമെന്നും അബ്ദുൽ റഹീം സഖാഫി ചിപ്പാർ അഭിപ്രായപ്പെട്ടു.എസ്.എസ്.എഫ് മൊഗ്രൽ പുത്തൂർ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ ഭരിക്കട്ടെ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാറൂഖ് ബള്ളൂരിന്റെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു.സയ്യിദ് ഫത്തഹുദ്ധീൻ തങ്ങൾ പ്രാർത്ഥന നടത്തി.
തമീം അഹ്‌സനി,ബാദുഷ ഹാദി സഖാഫി,അഡ്വ:മനാസ്‌ ഹിമമി,കാദർ ഹിമമി,സിറാജ് കോട്ടക്കുന്ന്,മുർഷിദ് പുളിക്കൂർ,ഫയാസ് പട്ല,സാജിദ് സഖാഫി,മുഹമ്മദ് മുണ്ടക്ക,ഹകീം ഹാജി,സുലൈമാൻ കമ്പാർ,ഇർഷാദ് ദേശങ്കുളം,സുലൈമാൻ കമ്പാർ,സെക്ടർ സെക്രെട്ടറിമാരായ നൗഫൽ മൊഗർ,മിസ്ഹബ് കോട്ടക്കുന്ന്,മുഹമ്മദ് തങ്ങൾ,ദിൽഫഹദ്‌,നിബ്രാസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.ജവാദ്‌ മൊഗ്രാൽ പുത്തൂർ സ്വാഗതവും ആശിർ അബ്ബാസ് ബള്ളൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!