KSDLIVENEWS

Real news for everyone

രോഗപ്പകർച്ച പാരമ്യത്തിലെത്തിച്ചില്ല , മരണനിരക്കും കുറച്ചു ; പ്രചാരണം ശരിയല്ല ; ആരോഗ്യമന്ത്രി

SHARE THIS ON

കേരളം • കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു. മരണനിരക്കും കുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു.

“കോവിഡ് പ്രതിരോധ രംഗത്തെ നേട്ടങ്ങള്‍ ആഘോഷമാക്കിയിട്ടില്ല. ബിബിസിയും ഗാര്‍ഡിയനുമടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ കേരളത്തെക്കുറിച്ച്‌ നല്ലത് പറഞ്ഞത് ആരും ആവശ്യപ്പട്ടിട്ടല്ല. ചിലരൊക്കെ സംശയിച്ചു, ഒരു നാട്ടിന്‍ പുറത്തുകാരിയായ ശൈലജയ്ക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന്. ഇതിന്‍റെ പിന്നില്‍ മറ്റ് സ്വാധീനങ്ങള്‍ ഉണ്ടാകാം എന്ന്. എനിക്ക് പറയാനുള്ളത്, ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ചയാളാണ്, കേരളത്തിന്‍റെ ആരോഗ്യമന്ത്രി എന്ന നിലയിലാണ് ലോകം എന്നെ കണ്ടത്, അല്ലാതെ എന്‍റെ വ്യക്തിപരമായ നേട്ടമൊന്നുമല്ല. കോവിഡ് പ്രതിരോധ രംഗത്ത് അനുകരണീയ മാതൃക എന്ന നിലയില്‍ ലോകത്ത് ഒന്നുമില്ല. അങ്ങനെയിരിക്കെ മരണ സംഖ്യ കുറയ്ക്കുന്നതിലടക്കം കേരളം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലോക ശ്രദ്ധ നേടിയത്.” – ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!