KSDLIVENEWS

Real news for everyone

പ്രാണനിൽ അഭയം തേടി രാജ്യം ; 24 മണിക്കൂറിനിടെ രാജ്യത്ത് 3.52 ലക്ഷം കോവിഡ് രോഗികള്‍, 2812 മരണം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്. നിലവിൽ 28,13,658 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,19,272 പേർ രോഗമുക്തരായി. ഇതുവരെ ആകെ 1,43,04,382 പേരാണ് പൂർണമായും രോഗമുക്തരായത്.

പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 66191 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് 35,311, കർണാടക 34,804, കേരളം 28,269, ഡൽഹി 22,933 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

രാജ്യത്തുടനീളം 14,19,11,223 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഐസിഎംആർ കണക്കുകൾ പ്രകാരം 27,93,21,177 സാമ്പിളുകളാണ് ഇതുവരെ രാജ്യത്തുടനീളം പരിശോധിച്ചത്. ഞായറാഴ്ച മാത്രം 14,02,367 സാമ്പിളുകൾ പരിശോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!